woman's reaction when bus came wrong side, video goes viral
റോങ്ങ് സൈഡ് കയറി വന്നാല്‍ ആരായാലും പ്രതികരിക്കും...അതിപ്പോ ആന വണ്ടിയായാലും ശരി, പ്രൈവറ്റ് വണ്ടി ആയാലും ശരി. തിരക്ക് ഉണ്ട് സമയത്ത് യാത്രക്കാരെ എത്തിക്കണം അതുകൊണ്ട് കെ.എസ്.ആര്‍.ടി.സി റോങ്ങ് സൈഡ് കയറി വന്നു. ഒട്ടും മടിച്ചില്ല ആന വണ്ടിക്ക് മുന്‍പില്‍ സ്‌കൂട്ടര്‍ അങ്ങ് വട്ടം കയറ്റി നിര്‍ത്തി ഒരു യുവതി. ഒടുവില്‍ പ്രതിഷേധത്തിന് മുന്നില്‍ തോല്‍വി സമ്മതിച്ച് ഡ്രൈവര്‍ വാഹനം ശരിയായ ദിശയിലേക്ക് എടുത്ത് പിന്‍വാങ്ങി. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്